ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് കോവിഡ് രോഗികള്‍ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആയൂഷ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് കോവിഡ് രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടം നടന്നത്. ആശുപത്രിയിലെ ഐസിയു വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് പതിനാറുപേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നാലുപേരാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആശുപത്രിയിലെ അഞ്ചാം നിലയിലാണ് തീപടര്‍ന്നത്. എയര്‍ കണ്ടീഷണറിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

