ഗ്യാന്‍വാപി കേസില്‍ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് വരാണസി കോടതിയില്‍

ഉത്തര്‍ പ്രദേശ്: ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജി നിയമപരമായി നിലനില്‍ക്കുമോയെന്നതില്‍ വരാണസി ജില്ലാ കോടതി ഇന്ന് വാദം കേട്ട് തുടങ്ങും. മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിലാണ് ഇന്ന് വാദം .
മസ്ജിദില്‍ ശിവലിംഗം ഉണ്ടെന്നും പൂജയും പ്രാര്‍ത്ഥനയും അനുവദിക്കമെന്നുമുള്ള വിശ്വവേദിക് സനാതന്‍ സംഘിന്‍റെ ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിയമ വിരുദ്ധമാണെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം നരസിംഹറാവു സര്‍ക്കാര്‍ പാസാക്കിയ നിയമാണ് ഇതിന് ആധാരമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 1947 ആഗസ്റ്റ് 15 ന് ഏതു വിഭാഗമാണോ ആരാധന നടത്തുന്നത്,അപ്രകാരം തുടരാനാണ് നിയമം അനുശാസിക്കുന്നത്.