ചിരിച്ചു കൊണ്ടു തന്നെയാകും നീ മാഞ്ഞത്, ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല : ഡിവൈഎഫ്ഐ അംഗത്തിന്റെ മരണത്തിൽ സങ്കടക്കുറിപ്പുമായി എ.എ. റഹീം
തിരുവനന്തപുരം : അർബുദ രോഗത്തെ തുടർന്ന് അകാലത്തിൽ മരിച്ച ഡിവൈഎഫ്ഐ അംഗം ശാന്തിയുടെ മരണത്തിൽ സങ്കടക്കുറിപ്പുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം . രോഗം കാർന്ന് തിന്നുമ്ബോഴും ചിരിച്ചുകൊണ്ടല്ലാത ശാന്തിയെ കണ്ടിട്ടില്ലെന്നും അവസാനം വരെ പൊരുതിയാണു മടങ്ങിയതെന്നും റഹീം . റഹീമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ശാന്തി യാത്രയായി .. എനിക്കുറപ്പുണ്ട് , ചിരിച്ചു കൊണ്ടു തന്നെയാകും നീ മാഞ്ഞത് . ചിരിച്ചു കൊണ്ടല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല . ഇഎംഎസ് അക്കാദമിയിൽ ഡിവൈഎഫ്ഐ സംസ്ഥാന വനിതാ പഠനക്യാംപിൽ നിന്നെ ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയായിരുന്നു . അന്ന് , മുടി മുഴുവൻ നഷ്ടപ്പെട്ടിരുന്നു