KSDLIVENEWS

Real news for everyone

കോവിഡ്_വ്യാജ വാർത്തകൾക്കും സന്ദേശങ്ങൾക്കുമെതിരെ കർശന നടപടി വരുന്നു. ജില്ലകളിൽ ഫാക്ട് ചെക് സെല്ലുകൾ വഴി സൈബർ ഡോമുകൾക്ക് വിവരം കൈമാറും. കാസർകോട്ടും ഫാക്ട് ചെക് സല്ലുകൾ‌ സ്ഥാപിക്കും

SHARE THIS ON

കാസർകോട് : കോവിഡ്_19 സർക്കാരിന്റെയും ജനങ്ങളുടേയ ദൈനം ദിനം പ്രവർത്തനങ്ങളെ ബാധിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും സൃഷ്ടിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഇനി കുടുങ്ങുമെന്ന് കരുതിയിരിക്കുക ; അത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനുള്ള ഫാക്ട് ചെക് സെൽ കാസർകോട് ജില്ലയിലും . ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലാണ് സെല്ലിന്റെ പ്രവർത്തനം . ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ ഫാക്ട് ചെക് സെല്ലുകൾ സ്ഥാപിക്കും . കൂടുതൽ പേരിലേക്ക് വിവരമെത്തിക്കാൻ വെബ് പോർട്ടലും തുടങ്ങും . പൊതുജനങ്ങൾക്കു സംശയം തോന്നുന്ന വാർത്തകളും സന്ദേശങ്ങളും 9496003234 എന്ന നമ്പറിലേക്കു കൈമാറാം . ഇങ്ങനെ കൈമാറിക്കിട്ടുന്ന സന്ദേശങ്ങളും വാർത്തകളും പരിശോധിച്ച് മറുപടി നൽകും . ഗൗരവമുള്ളവയുടെ നിജസ്ഥിതി മനസിലാക്കി ഫെയ്സ് ബുക് പേജിലൂടെ ജനങ്ങളെ അറിയിക്കും . തുടർനടപടികൾ ആവശ്യമുള്ളവ കേരളാ പോലീസിന്റെ സൈബർഡോമിനു കൈമാറും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!