കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ അഗ്‌നിബാധ
![](https://ksdlivenews.com/wp-content/uploads/2020/08/IMG-20200826-WA0050-820x1024.jpg)
കോഴിക്കോട് പുഷ്പ ജംഗ്ഷനില്‍ മൂന്ന് നില കെട്ടിടത്തില്‍ അഗ്‌നിബാധ. ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളെ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജില്ല കളക്ടര്‍, എം കെ രാഘവന്‍ എം പി എന്നിവര്‍ സ്ഥലത്ത് എത്തി. ഒളവണ്ണ സ്വദേശി ജൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. രണ്ടാമത്തെ നിലയിലേക്കും തീ പടര്‍ന്നു.