ഓണാഘോഷം : കടകള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരം :ഓണം പ്രമാണിച്ച് കടകളുടെ പ്രവര്‍ത്തന സമയം ദൈര്‍ഘിപ്പിച്ചു. കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കാണ് ഓണത്തോട് അനുബന്ധിച്ച് ഇളവ് അനുവദിക്കുന്നത്.ഓണം പ്രമാണിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു.
ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ഇളവ് അനുവദിച്ചത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം.