സ്വര്‍ണക്കടത്ത് കേസ് : സ്വപ്‌ന സുരേഷുമായി നിരന്തര ഫോണ്‍ വിളി; മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം | തിരുവനന്തപുരം സ്വര്‍ണകള്ളകടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വര്‍ണം വന്ന ദിവസങ്ങളില്‍ നിരന്തരമായി ഫോണ്‍ വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
അതേ സമയം കേസിലെ പതിനഞ്ചു പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ അടക്കമുളള പ്രതികളുടെ റിമാന്‍ഡ് അണ് നീട്ടിയത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.