തടവുചാടിയ പ്രതിക്ക്
കോവിഡ് ;
സമ്പർക്ക പട്ടികയിൽ വന്ന
സി ഐ ഉൾപ്പെടെ 10 പോലീസുകാർ ക്വാറന്റൈനില്‍
കാസര്‍കോട്: എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട റിമാണ്ട് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് സി.ഐ പി രാജേഷ് അടക്കമുള്ള 10 പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയി. തടവിലിരിക്കെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കാസര്‍കോട് തെക്കില്‍ മാങ്ങാട് ഹൗസിലെ റംസാന്‍ സൈനുദ്ദീനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
വാഹനമോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ റംസാന്‍ എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അവിടെ നിന്ന് രക്ഷപ്പെടുകയും കാസര്‍കോട്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് റംസാനെ കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെമനാട് പാലത്തിന് സമീപം വെച്ച് പിടികൂടുകയും എടക്കാട് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റംസാന് കോവിഡ് സ്ഥിരീകരിക്കുകയും അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് നേരത്തെ റംസാനെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ ക്വാറന്റൈനില്‍ പോയത്.
അതിനിടെ മെഡിക്കല്‍ കോളജില്‍ നിന്നും തിങ്കളാഴ്ച വീണ്ടും റംസാന്‍ രക്ഷപ്പെട്ടിരിക്കുകയാണ്. റംസാനെ കണ്ടെത്താന്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്