24 മണിക്കൂറിനിടെ രാജ്യത്ത് 1059 കോവിഡ് മരണം ; 67151 പേർക്ക് കോവിഡ് പോസിറ്റീവും ; രോഗബാധിതരുടെ മൊത്തം എണ്ണം 32 ലക്ഷം കടന്നു
ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 67151 കേസും 1059 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനായി ഇന്ത്യ മാറിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ 32,34,474 കൊവിഡ് കേസും 59449 മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രോഗമുക്തി നിരക്ക് 76 ശതമാനത്തിലേക്ക് ഉയര്‍ന്നത് ചെറിയ അളവില്‍ ആശ്വാസം നല്‍കുന്നതാണ്. 24,67,758 പേര്‍ രോഗമുക്തി കൈവരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ദിനേയുള്ള കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. ഇന്നലെ 10425 കേസും 329 മരണവും സംസ്ഥാനത്തുണ്ടായി. മഹാരാഷ്ട്രിയില്‍ 703823 കേസും 22794 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. മുംബൈയിലെ തീവ്രരോഗ വ്യാപനം ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട്ടില്‍ 5951 കേസും 107 മരണവും ആന്ധ്രയില്‍ 9927 കേസും 92 മരണവും കര്‍ണാടകയില്‍ 8161 കേസും 148 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 6721, ആന്ധ്രയില്‍ 3460, കര്‍ണാടകയല്‍ 4958, യു പിയില്‍ 3059, ഡല്‍ഹിയില്‍ 4330, ബംഗാളില്‍ 2909, ഗുജറാത്തില്‍ 2929, മധ്യപ്രദേശില്‍ 1265 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.