ചൈനീസ് പൗരന്മാർക്ക് വിസ നിരോധനം ഏർപ്പെടുത്തി അമേരിക്ക
ചൈനീസ് പൗരന്മാർക്ക് വിസ നിരോധനം ഏർപ്പെടുത്തി അമേരിക്ക, സൗത്ത് ചൈന കടലിൽ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തുന്നവർക്കാണ് നിരോധനം ബാധകമാവുക. സൗത്ത് ചൈന കടലിൽ അമേരിക്കൻ താല്പര്യത്തിന് വിരുദ്ധമായി ഇടപെടുന്നവരുടെ കുടുംബാംഗങ്ങൾക്കും വിസ നിരോധനം ഏർപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
സൗത്ത് ചൈന കടലിൽ ചൈന സൈനിക കേന്ദ്രം സ്ഥാപിച്ചത് അടക്കമുള്ള നടപടികൾ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് വിസ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.