ഓണം അവധി ദിവസങ്ങളിൽ അനധികൃത പ്രവർത്തനങ്ങൾ കണ്ടാൽ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം
കാസർകോട്: ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ പൊതു അവധി ദിനങ്ങളായതിനാല്‍ ഈ ദിവസങ്ങളില്‍ അനധികൃത മരംമുറിക്കല്‍, വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
കണ്ട്രോൾ റൂം നമ്പറുകൾ
കാസര്‍കോട് കളക്ടറേറ്റ് – 04994 257700, 9446601700 കാസര്‍കോട് താലൂക്ക് -04994 230021, 9447030021വെള്ളരിക്കുണ്ട് താലൂക്ക്- 0467 2242320, 8547618470മഞ്ചേശ്വരം താലൂക്ക്- 04998 244044, 8547618464ഹോസ്ദുര്‍ഗ് താലൂക്ക്- 0467 2204042, 9447494042