Covid_19
കാസർഗോട്ടും ഉദുമയിലും 15 പേർക്ക് കോവിഡ് ;
ജില്ലയിൽ പുതുതായി 431 പേരെ നിരീക്ഷണത്തിലാക്കി ; 1674 സാമ്പിളുകൾ പരിശോധനക്കയച്ചു ;
കാസർകോട്: ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ കാസർകോട്ടും ഉദുമയിലും 15 പേർ വീതം. അജാനൂരിലെ 12 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്.
പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.