ഉത്തര കൊറിയൻ മേധാവി കിം അബോധാവസ്ഥയിലെന്ന് റിപ്പോർട്ട് ;
ശെരിവച്ച് ഉത്തര കൊറിയ
സോൾ : ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോർട്ട് , ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞര്‍ അവകാശപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഉന്നിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തിറക്കി ഉത്തരകൊറിയ രംഗത്ത്. രാജ്യത്തിന്റെ നയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കിം ജോങ് ഉന്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. കൊവിഡിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിം ഉത്തരവിട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇവര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ തിയതി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. കിം ജോങ് ഉന്‍ കോമയിലാണെന്നും സോഹദരി കിം യോ ജോങ് ആണ് ഉത്തരകൊറിയയില്‍ ഭരണം നടത്തുന്നതെന്നും ദക്ഷിണ കൊറിയന്‍ നയതത്രജ്ഞന്‍ ചാങ് സോംദ് ഞായറാഴ്ച പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് കിം കോമയിലാണെന്നാണ്. അദ്ദേഹം മരിചിട്ടില്ലെന്നും ചാംഗ് പറഞ്ഞു. നേരത്തേ ഉത്തര കൊറിയ പുറത്ത് വിട്ട ചിത്രങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.