നവ മാധ്യമങ്ങളെക്കുറിച്ചു അവബോധം ശക്തിപ്പെടുത്തേണ്ട കാലമാണിതെന്ന് പാണക്കാട് മുഈൻഅലി ശിഹാബ് തങ്ങൾ

കുമ്പള: നവ മാധ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധ മുണ്ടാക്കാൻ പൊതു പ്രവർത്തന സാംസ്കാരിക മേഖലകളിൽ പ്രവർത്തി ക്കുന്നക്കൂട്ടായ്മകളും സംഘടന കളും മുന്നോട്ട്വരേണ്ട കാല മാണിതെന്ന് പാണക്കാട് സയ്യിദ് മുഈൻഅലി ശിഹാബ് തങ്ങൾ പറഞ്ഞു.ദുബൈ മലബാർ കലാ സാംസ്കാരിക വേദി,കുമ്പള പ്രസ് ഫോറത്തിന്റെ സഹകരണത്തോടെ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നടത്തുന്ന നവ മാധ്യമ ശിൽപ ശാലയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു
അദേഹം.
നവ മാധ്യമങ്ങൾ പുതിയ കാലത്ത് വലിയ സ്വാധീനം ചെലുത്തുന്നു.
അതിൻ്റെ നൻമ തിന്മകൾ എല്ലാവരു അറിഞ്ഞിരിക്കണം.
അദേഹം ചൂണ്ടിക്കാട്ടി.പ്രമുഖ എഴുത്തുകാരനും ഗൾഫിൽ മാധ്യമ പ്രവർത്തകനുമായ കെ. എം അബ്ബാസ് ബ്രോഷർ ഏറ്റുവാങ്ങി മഞ്ചേശ്വരം,കാസർകോട് താലൂക്കുകളിലെവിദ്യാലയങ്ങളിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കാണ് ശിൽപശാലയിൽ അവസരം.
സെപ്റ്റംബറിലാണ് ശിൽപശാല നടക്കുക.
കെ.എം അബ്ബാസ് മോഡറേറ്ററായിരിക്കും.
പ്രമുഖ മാധ്യമപ്രവർത്തകർ ക്ലാസെടുക്കും.ബ്രോഷർ പ്രകാശന ചടങ്ങിൽ എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു.
എ.കെ.എം അഷ്റഫ് എം.എൽ. എ മുഖ്യാതിഥിയായി. ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി, ഐ.മുഹമ്മദ് റഫീഖ്, അസീസ്മെരിക്കെ,ഗഫൂർ എരിയാൽ ,കുഞ്ഞി കരകണ്ടം.വി പി കാദർ.ഹസ്സൻ ബത്തേരി നൂർ ജമാൽ അഷ്റഫ് മീപ്പരി, ബി.എൻ മുഹമ്മദ് അലി, യുസഫ് ഉളുവാർ, ടി.എം ഷുഹൈബ്, അഷ്റഫ് കൊടിയമ്മ. അബ്ദുള്ള താജ്. ഉദയ അബ്ദുൽ റാഹിമാൻ അബ്ദുള്ള ബന്നം കുളം സിദ്ധീഖ് ദണ്ട്ഗോളി ഇബ്രാഹിം ബത്തേരി,കെ.വി യുസഫ്,ബി.എ റഹിമാൻ, കെ.എം.എ സത്താർ, അബ്ദുൽ ലത്തീഫ് കുമ്പള, അബ്ദുല്ല കുമ്പള, സൈനുദ്ധീൻ അട്ക്ക, താഹിർ ഉപ്പള, കെ.എം അസീസ് സംസാരിച്ചു മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു.

