KSDLIVENEWS

Real news for everyone

കനത്ത മഴയിൽ റൺവേ കാണാനായില്ല, വട്ടമിട്ട് പറന്ന് വിമാനം, ഒരു മണിക്കൂർ വൈകി തിരുവനന്തപുരത്ത് ലാൻഡിങ്

SHARE THIS ON

തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമാണ് ലാന്‍ഡിങ് നടത്തിയത്. 

കനത്ത മഴ മൂലം പൈലറ്റിന് റണ്‍വെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നതു തുടര്‍ന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചുപോയി.

error: Content is protected !!