KSDLIVENEWS

Real news for everyone

ബി.എസ്.എന്‍.എലിൽ 4 ജി ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി

SHARE THIS ON

ന്യൂഡൽഹി: ബി എസ് എൻ എൽ ശനിയാഴ്‌ച മുതൽ രാജ്യവ്യാപകമായി ഫോർ ജി സേവനം ആരംഭിക്കുന്നു. ഫൈവ് ജി സേവനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഇതിനുള്ള തയ്യാറെടുപ്പ് ബി എസ് എൻ എൽ തുടരുകയാണ്. 5 ജി സേവനങ്ങൾക്കുള്ള പദ്ധതികൾ ബി എസ് എൻ എൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുടമായ എ റോബർട്ട് ജെ രവി വെളിപ്പെടുത്തി.

ഫോർജി നെറ്റ് വർക്ക് രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ ലഭ്യമാവും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി സേവനങ്ങൾ നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം 25,000 കോടി രൂപ ചെലവിൽ മെട്രോ നഗരങ്ങളിൽ 4 ജി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ചിരുന്നു. ഒരു ലക്ഷം മൊബൈൽ ടവറുകൾ ബി എസ് എൻ എൽ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനും നെറ്റ് വർക്ക് ശേഷി വർധിപ്പിക്കുന്നതിനുമായി 47,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ബി എസ് എൻ എൽ ആവിഷ്ക്കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!