KSDLIVENEWS

Real news for everyone

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ഇ.ഡി സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

SHARE THIS ON

ആലപ്പുഴ: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

എക്സാലോജിക് – സിഎംആർഎൽ കരാർ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സിഎംആർഎല്ലിന് സേവനം നൽകുകയും ചെയ്തു. കരാർ കൃത്യമാണെന്ന് പിണറായി വിജയൻ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാൽ കുറ്റമാണ്. പക്ഷേ പക്ഷെ പണം കണക്കിൽ ഉണ്ട്‌. നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

എക്‌സാലോജിക് – സിഎംആർഎൽ ഇടപാടിൽ എന്താണ് കുറ്റമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമപ്രകാരം എല്ലാ നികുതികളും അടച്ചതാണെന്ന് അദേഹം കൂട്ടിച്ചേർത്തു. സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ഇഡി നീങ്ങുകയാണ്. ആർഎസ്എസും ബിജെപിയുമാണ് പിന്നിൽ. കോൺഗ്രസ് പിന്തുണ നൽകുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ‌‌രാഷ്ട്രീയമായി നിയമപരമായും സിപിഐഎം നേരിടുമെന്ന് അദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!