പെരിയ ഇരട്ടക്കൊല കേസ് സുപ്രീം കോടതിയിൽ ; സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി ഇന്ന് പരി ഗണിക്കും

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയോട് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാംങ്മൂലം നല്‍കിയിട്ടില്ല. മറുപടി നല്‍കാന്‍ സിബിഐ കൂടുതല്‍ സമയം തേടിയേക്കും.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനാല്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ കേരള പൊലീസ് സിബിഐക്ക് നല്‍കിയിട്ടില്ല

