KSDLIVENEWS

Real news for everyone

കൊവിഡ് വാക്സിൻ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി

SHARE THIS ON

ദില്ലി: കൊവിഡ് വാക്സിന്റെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും വാണിജ്യ കയറ്റുമതിക്കാണ് കേന്ദ്രാനുമതി ആയത്. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സിൻ ഉള്ള സാഹചര്യത്തിലാണ് തീരുമാനം.

വാണിജ്യ കയറ്റുമതി നടത്താവുന്ന വാക്സിന്റെ അളവ് ഓരോ മാസവും കേന്ദ്രസർക്കാർ തീരുമാനിക്കും. വിവിധ രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വാക്സിന്റെ വിതരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികൾക്ക് വാക്സിൻ കയറ്റുമതിക്കും അനുമതി നൽകുന്നത്.

അതിനിടെ, കൊവിഡ് 19ന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും, പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങളു പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചതായി വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തലെന്നും. ശാസ്ത്രജ്ഞർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!