KSDLIVENEWS

Real news for everyone

മെട്രോ കപ്പ്‌ സീസൺ 2 ടിക്കറ്റ് ആദ്യ വില്പന നടത്തി

SHARE THIS ON

കാഞ്ഞങ്ങാട്: മലബാറിന്റെ ഫുട്ബാൾ കാണികൾക്ക് ആവേശത്തിന്റെ കൊടുമുടിയിലേറ്റിയെ മെട്രോ കപ്പിന്റെ സീസൺ ഒന്നിന് ശേഷം ഫുട്‌ബോൾ പ്രേമികൾ കാത്തിരിക്കുന്ന ചിത്താരി   ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്‌ നടത്തുന്ന സീസൺ 2 ടിക്കറ്റിന്റെ ആദ്യ വില്പന ബ്രിട്ടീഷ് യൂസ്ഡ് കാർ എം ഡി യും സാമൂഹിക പ്രവർത്തകനുമായ സുബൈർ ബ്രിട്ടീഷ് പ്രവാസി യുവ വ്യവസായിയും പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ കുഞ്ഞഹമദ് സി കെ യ്ക്ക് നൽകി കൊണ്ട് നിർവഹിച്ചു.

ഫുട്ബാൾ മത്സരത്തിൽ നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന മെട്രോ കപ്പ് 2025 ജനുവരി 15 മുതൽ ചിത്താരി ജമാഅത് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പുരോഗമിക്കുന്ന ഗ്രൗണ്ടിന്റെ വർക്കുകൾ 90 ശതമാനം പൂർത്തിയായെന്നു ഗൗണ്ട് ക്യൂറേറ്റർ ഹാരിസ് മുനിയങ്കോട് പറഞ്ഞു.

മെട്രോ കപ്പ്‌ ചെയർമാൻ ഹസ്സൻയാഫ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ കാസറഗോഡ് ഡിസിസി മുൻ പ്രസിഡന്റ് ഹക്കീംകുന്നിൽ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം പി കാര്യമ്പു എസ് എഫ് എ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞഹമ്മദ് പാലക്കി, മെട്രോകപ്പ്‌  ട്രഷറർ റംഷീദ്  സി, മുഖ്യ രക്ഷധികാരി ഹുസൈൻ സിഎച്ഛ്, കെഎംസിസി കാസറഗോഡ് ജില്ലാ ട്രഷറർ കരീം സി ബി,  മാധ്യമപ്രവർത്തകൻ നാസർ കൊട്ടിലങ്ങാട്, ഫൈസൽ ചിത്താരി, മുഹമ്മദലി പീടികയിൽ,നൗഷാദ് സി എം, മജീദ് സി എം,  സി കെ ശറഫുദ്ധീൻ, ജബ്ബാർ ചിത്താരി, ഫാരിസ് സി എച്ഛ് , റാസി, ഷംനാ‌ൻ ബ്രിട്ടീഷ്, ഫായിസ് സി ബി, മഷൂദ്, ജുനൈദ് പീടികയിൽ,മിർഷാദ് സി.ട്ടി,
ഫസ്‌ലു റഹ്‌മാൻ,
മുസ്താക്ക് ടി വി, സഹദ് സി.എച്ച്   എന്നിവർ സംസാരിച്ചു.

കൺവീനർ ബഷീർ  ബേങ്ങച്ചേരി സ്വാഗതവും ക്ലബ്‌  സെക്രട്ടറി നിസാം സി എച്ഛ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!