KSDLIVENEWS

Real news for everyone

ലീഗുമായുളള സീറ്റ് ധാരണ ഇന്ന് തന്നെയുണ്ടാകും അധികം നൽകുക മൂന്ന് സീറ്റുകൾ ?

SHARE THIS ON

കോഴിക്കോട്: യു ഡി എഫില്‍ സീറ്റ് വിഭജനത്തെ കുറിച്ച്‌ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങളുമായി വിശദമായ രാഷ്ട്രീയചര്‍ച്ച തന്നെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുമായി സംസാരിക്കേണ്ട വിഷയങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തു. ഐശ്വര്യകേരള യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു ഫോര്‍മല്‍ സിറ്റിംഗ് തിരുവനന്തപുരത്തുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് ആറ് സീറ്റുകളാണ് ഇത്തവണ പുതുതായി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!