ഹരിത കേരളം മിഷൻ
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചയത്തിന് എ ഗ്രേഡ് അംഗീകാരം

ശുചിത്വ – മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യ മുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് ” പ്രവർത്തനം വിജയകരമായി പൂർത്തികരിച്ചതിന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിനെ ‘ എ ‘ ഗ്രേഡ് ഓഫീസായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് ബഹു: കേരള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനിൽ നിന്നും ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് മുജീബ് കമ്പാർ ഏറ്റുവാങ്ങി കാസറകോഡ് എം.എൽ. എ. ബഹു: എൻ. എ. നെല്ലിക്കുന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു ഐ.എ.എസ് , ബഹു: പഞ്ചായത്ത് സെക്രട്ടറി സിജി ആർ സംബന്ധിച്ചു

