KSDLIVENEWS

Real news for everyone

ഉമ്മന്‍ ചാണ്ടി വരുന്നത് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി -കെ.സുരേന്ദ്രന്‍

SHARE THIS ON

തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ.

ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടർച്ചയാണ് അവർ ആഗ്രഹിക്കുന്നത്. മുസ്ലിം മത മൗലികവാദികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും യുഡിഎഫ് ആഗ്രഹിക്കുന്നു. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

രാജ്യത്തുണ്ടാകുന്ന വില വർധനവ് ആശങ്കസൃഷ്ടിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് പെട്രോളിനും ഡീസലിനും വിലവർധിപ്പിക്കുന്നത്. വർഗീയവത്കരണത്തിന് മുൻഗണനയെന്ന ബിജെപിയുടെ സമീപനത്തിന് വ്യത്യസ്തമായതാണ് കേരളത്തിലെ ഇടതുമുന്നണിയും സർക്കാരും. ഗൗരവമേറിയ വിഷയങ്ങളെ കാണാതെയാണ് യുഡിഎഫ് നിലപാടുകൾ സ്വീകരിക്കുന്നത്. ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് യുഡിഎഫിനെ ബാധിച്ചിട്ടുള്ളത്.

നാട് നേരിടുന്ന മൗലികമായ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം യുഡിഎഫ് നേതൃത്വം പറയാതിരിക്കുന്നത് ബിജെപിയുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് യാതൊരു മടിയും കൂടാതെയാണ് ബിജെപിക്ക് വോട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!