KSDLIVENEWS

Real news for everyone

എസ്‌ എസ്‌ എഫ് ബന്തിയോട് സെക്ടറിലെ ‘ഭരണഘടന ഭരിക്കട്ടെ’ റിപ്പബ്ലിക് ദിന സംഗമം മുട്ടം ഹൈവേ പരിസരത്ത് സംഘടിപ്പിച്ചു

SHARE THIS ON

ബന്ദിയോട് :രാജ്യത്തിന്റെ 72മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന ‘ഭരണഘടന ഭരിക്കട്ടെ’ റിപ്പബ്ലിക് ദിനസംഗമം എസ്.എസ്. എഫ് ബന്ദിയോട് സെക്ടർലെ സംഗമം മുട്ടം ഹൈവേ പരിസരത്ത് വെച്ച് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നടന്നു.
രാജ്യത്ത് കർഷകരെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കങ്ങളെ സംഗമം ചോദ്യം ചെയ്തു.
ബന്ദിയോട് സെക്ടർ ഫിനാൻസ് സെക്രട്ടറി ഉവൈസ് അമാനി അദ്ധ്യക്ഷത വഹിച്ചു.
ഫായിസ് പച്ചമ്പള സ്വാഗതം പറഞ്ഞു.
ആസിഫ് സർ മുട്ടം ഉദ്ഘടനവും ഖലീൽ സഖാഫി ചിന്നമുഗർ സന്ദേശ പ്രഭാഷണവും നടത്തി.. ഹാഫിസ് അബ്ദുള്ള ഹിമമി കാഞ്ഞങ്ങാട്, ഇല്ല്യസ് സഅദി മുട്ടം, സാദിക്ക് അടുക, ഖലീൽ പച്ചമ്പള, കമാൽ മുട്ടം എന്നിവർ സംസാരിച്ചു.
മുദ്രാവാക്യം, ഭരണഘടന ആമുഖം,പ്രതിജ്ഞ എന്നിവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!