KSDLIVENEWS

Real news for everyone

ഗ്രാന്‍റ് ഫിനാലെ: കാസർകോട് ജില്ലയിൽനിന്ന് മൂന്ന് വിദ്യാലയങ്ങൾ രണ്ടാം റൗണ്ടിലേക്ക്

SHARE THIS ON

കാസർകോട്: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽനിന്ന് മൂന്ന് സ്കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 38 സ്കൂളുകളില്‍നിന്ന വിദഗ്ധ സമിതി തിരഞ്ഞെടുത്ത 10 സ്കൂളുകളാണ് ആദ്യ റൗണ്ടില്‍ പങ്കെടുത്തത്. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളില്‍ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 28വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടില്‍ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു . മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്‍റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഒന്നാം സമ്മാനാര്‍ഹമാക്കുന്ന സ്കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാര്‍ക്ക് 15ഉം 10ഉം ലക്ഷം രൂപ വീതവും നല്‍കും. മറ്റു ഫൈനലിസ്റ്റുകള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!