KSDLIVENEWS

Real news for everyone

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ കുറ്റക്കാരി; ഉച്ചക്ക് മൂന്നിന് ശിക്ഷ വിധിക്കും

SHARE THIS ON

കോഴിക്കോട്: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി സരിത നായർ കുറ്റക്കാരി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ശിക്ഷാ ഉച്ചക്ക് മൂന്നിന് വിധിക്കും. സരിതയുടെ ഡ്രൈവറും മൂന്നാം പ്രതിയുമായ ബി. മണിമോനെ കോടതി വെറുതേവിട്ടു. സരിത നായരുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ക്വാറന്‍റീനിൽ ആയതിൽ ബിജു രാധാകൃഷ്ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല. സരിതക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സോളാർ തട്ടിപ്പ് പരമ്പരയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് കോടതി കുറ്റക്കാരെ കണ്ടെത്തിയത്. നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി ‘ഫജർ’ ഹൗസിൽ അബ്​ദുൽ മജീദി​ന്‍റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞ‌് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ‌് കേസ‌്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!