KSDLIVENEWS

Real news for everyone

കെഎസ്ആർടിസി ഡ്രൈവർ യദുവിന് കുരുക്ക്: അശ്ലീല ആംഗ്യം കാറിന്റെ പിന്‍സീറ്റിലിരുന്ന് കാണാമെന്ന് പോലീസിന്റെ കണ്ടെത്തല്‍

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു – മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന് പോലീസ്. ഡ്രൈവർ ആംഗ്യംകാണിച്ചാൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക്കാണാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവറും – മേയറും തമ്മിലുള്ള കേസിനാസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പട്ടം മുതൽപാളയം വരെ ബസും കാറു ഓടിച്ചായിരുന്നു സംഭവം പുനഃരാവിഷ്കരിച്ചത്. ഡ്രൈവർ യദുവിനെതിരേ ഉടൻ കുറ്റപത്രം സമർപ്പിക്കും.

വാഹനമോടിച്ചുകൊണ്ടിരിക്കുന്ന ബസിന്റെ ഡ്രൈവർ ഏതെങ്കിലും തരത്തിൽ മുഖം കൊണ്ടോ കൈ കൊണ്ടോ ആംഗ്യം കാണിച്ചാൽ മുമ്പിൽ പോകുന്ന കാറിന്റെ പിൻസീറ്റിലിരിക്കുന്നവർക്ക് അത് കാണാൻ കഴിയും എന്നതായിരുന്നു മേയർ – കെ.എസ്.ആർ.ടി.സി. ഡ്രൈവർ തർക്കത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. ഇത് തെളിയിക്കാൻ സാക്ഷികളോ മറ്റു തെളിവുകളോ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ബസിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു. എന്നാൽ ഇത് നഷ്ടപ്പെടുകയും ചെയ്തു.

പിന്നീട് പോലീസിന്റെ മുമ്പിലുള്ള ഏക പോംവഴി നേരിട്ട് പരിശോധിക്കുക എന്നതായിരുന്നു. തുടർന്നായിരുന്നു സംഭവം പോലീസ് പുനരാവിഷ്കരിച്ചത്. ബസിനകത്തിരുന്ന് ഡ്രൈവർ ഏത് ആംഗ്യം കാണിച്ചാലും മുമ്പിൽ പോകുന്ന വാഗനർ കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ കഴിയും എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ എടുത്ത കേസ് നിലനില്കുമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണം തെളിവായി വെച്ച് കേസിന്റെ അന്വേഷണത്തിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ – കെ.എസ്.ആർ.ടി.സി. ഡ്രൈവർ തർക്കത്തിൽ മൂന്ന് കേസായിരുന്നു എടുത്തിരുന്നത്. അന്വഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയ മേയറുടെ പരാതി, ബസ് ഡ്രൈവർ യദു മേയർ ആര്യാ രാജേന്ദ്രനെതിരേ നൽകിയ പരാതി, ബസിലെ സി.സി.ടി.വി. കാണാതായതിലെ പരാതി എന്നിങ്ങനെയാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!