KSDLIVENEWS

Real news for everyone

മൃതദേഹത്തിൽ നിന്നും കൊറോണ വൈറസ് പകരാനുള്ള സാധ്യത് കുറവ്

SHARE THIS ON

തിരുവനന്തപുരം : കോവിഡ് വൈറസുകൾ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണെന്നും മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത് . കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട് . അതിൽ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികൾ നിഷ്കർഷിക്കുന്നുണ്ട് . അതുപ്രകാരമാണ് ആരോഗ്യപ്രവർത്തകർ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് . ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദർഭത്തിൽ ഈ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നു . വൈദ്യുത ശ്മശാനങ്ങളിൽ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന വളരെ ഉയർന്ന താപനിലയിൽ ആയതിനാൽ വൈറസുകൾ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല . യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകൾ . യഥാർഥത്തിലുള്ള പ്രശ്നം ഇത്തരം സന്ദർഭങ്ങളിൽ അവിടെയുണ്ടാകുന്ന ആൾക്കൂട്ടമാണ് . അവിടെ കൂടുന്നവരിൽ രോഗവ്യാപനം ഉണ്ടാകാം . ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായി . അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത് . അവിടെയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പിന്തുടരേണ്ടത് . അല്ലാതെ , ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്കാരം തടയാൻ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത് . അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം . അതിനു നേതൃത്വം കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ് . ആ കേസിൽ ശക്തമായ ഇടപെടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് . മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിനു ചേർന്ന നടപടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!