KSDLIVENEWS

Real news for everyone

പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച്‌ പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികളെ വിലക്കാനുള്ള പി.എസ്.സി നീക്കം വിവാദത്തില്‍.

SHARE THIS ON

തിരുവനന്തപുരം: പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച്‌ പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികളെ വിലക്കാനുള്ള പി.എസ്.സി നീക്കം വിവാദത്തില്‍. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരില്‍ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ മൂന്ന് വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്ന് വിലക്കിയിരുന്നു. നടപടിക്കെതിരെ യുവജന സംഘടനകള്‍ ഉള്‍പ്പടെ രംഗത്തെത്തിയിരിക്കുകയാണ്.

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനാണ് പി.എസ്.സിയുടെ തീരുമാനം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച്‌ വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഫിസിയോ തെറാപിസ്റ്റ് പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലുള്ള നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം തിരുവനന്തപുരമായി. കോവിഡ് കാലം പരിഗണിച്ച്‌ പരീക്ഷാ കേന്ദ്രം മാറ്റണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടെയും ഉന്നയിച്ചതും പി.എസ്.സിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ പി.എസ്.സി ഇന്‍റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി. നിയമനങ്ങള്‍ നടക്കാത്തതിനൊപ്പം ശിക്ഷാ നടപടികൂടിയായതോടെ ഉദ്യോഗാര്‍ഥികളും പ്രതിസന്ധിയിലാണ്.

നടപടിയില്‍ വിശദീകരണവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ രംഗത്തെത്തി. നടപടി പി.എസ്.സി ചട്ടപ്രകാരമാണെന്നാണ് ചെയര്‍മാന്‍റെ വിശദീകരണം. പല ഉദ്യോഗാര്‍ഥികളും പി.എസ്.സിയെ കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!