ആലപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.

അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാക്കരിയില്‍ ആന്റണി (കുഞ്ഞുമോന്) – ലിസി ദമ്ബതികളുടെ മകന് അലന്റെ (17) മൃതദേഹമാണ് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.
പുന്നപ്ര ചള്ളിത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന പൊന്തുവള്ളളത്തിലെ വലയില്‍ ഇന്ന് പുലര്‍ച്ചെ മൃതദേഹം കുടുങ്ങുകയായിരുന്നു.
ന്നപ്ര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അലനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് വാടക്കല്‍ അറപ്പക്കല്പൊഴിക്ക് സമീപം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.ശക്തമായ ഒഴുക്കിലും തിരമാലയിലും പെട്ട് അലനെ കാണാതാകുകയായിരുന്നു.