KSDLIVENEWS

Real news for everyone

സ്‌കൂള്‍ സമയമാറ്റം: സര്‍ക്കാര്‍ ചര്‍ച്ച നടത്തണം- കേരള മുസ്ലിം ജമാഅത്ത്

SHARE THIS ON

കോഴിക്കോട് | വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റിയുടെ സ്‌കൂള്‍ പ്രവര്‍ത്തന സമയമാറ്റം സംബന്ധിച്ച നിര്‍ദേശം വിദ്യാര്‍ഥികളുടെ ധാര്‍മിക പഠനത്തിന് വിഘാതമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം വിദ്യാര്‍ഥികളുടെ മദ്റസാ പഠനം സാധാരണയായി രാവിലെയാണ്. സ്കൂള്‍ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാക്കുകയാണെങ്കില്‍ മദ്റസാ പഠനം നടത്താന്‍ കഴിയാതെ വരും.

ഈ സാഹചര്യത്തില്‍ റിപോര്‍ട്ട് നടപ്പാക്കും മുമ്ബ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, സൈതലവി ചെങ്ങര, സി എന്‍ ജഅ്ഫര്‍, കൂറ്റമ്ബാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, വി എം കോയ മാസ്റ്റര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, എം കെ ഹാമിദ്, എസ് ശറഫുദ്ദീന്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അശ്റഫ് അലങ്കാര്‍, സിയാദ് കളിയക്കാവിള, എ കെ അബ്ദുല്‍ ഹമീദ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മജീദ് ഹാജി നീലഗിരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, സി ടി ഹാശിം തങ്ങള്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, ഷൗക്കത്തലി ഹാജി, വി പി എം ഫൈസി വില്ല്യാപ്പള്ളി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!