അഞ്ച് പൗരന്‍മാര്‍ക്ക് റഷ്യന്‍ തടവറയില്‍ നിന്നും മോചനം; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് ബ്രിട്ടന്‍

റിയാദ് | ഉക്രറൈന്‍-റഷ്യ യുദ്ധത്തിനിടെ റഷ്യന്‍ സൈനികരുടെ പിടിയിലായ അഞ്ച് ബ്രിട്ടീഷ് പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വഹിച്ച പങ്കിന് നന്ദി അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് സഊദി അറേബ്യയുടെ മധ്യസ്ഥതയില്‍ തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു .ബ്രിട്ടനെ കൂടാതെ , മൊറോക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്,സ്വീഡന്‍, ക്രൊയേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് തടവുകാരെയാണ് ഇതുവരെ വിട്ടയച്ചത്. ഉക്രൈനില്‍ റഷ്യ പിടിച്ചടക്കിയ പ്രദേശത്ത് വെച്ചാണ് ഇവര്‍ റഷ്യന്‍ സേനയുടെ പിടിയിലായത്. ഇവരില്‍ ഒരാള്‍ കിഴക്കന്‍ ഉക്രെയ്‌നില്‍ നിന്ന് പിടികൂടിയതിന് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു
എലിസബത്ത് രാജ്ഞിയുടെ വേര്‍പാടില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അനുശോചനം രേഖപ്പെടുത്തുകയും അധികാരം ഏറ്റടുത്ത ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കുകയും ചെയ്തു.