ഭരണ ഭാഷാ വികസന സമിതി ജില്ലാ കളക്ടറുമായി 29ന്(വെള്ളിയാഴ്ച) കൂടിക്കാഴ്ച നടത്തും

ഉപ്പള: അത്യുത്തര കേരളത്തിൽ ഭരണ ഭാഷ വികസനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതിയുമായി ജില്ലാ ഭരണകൂടം നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട ആവശ്യങ്ങൾ സംബന്ധിച്ച് സമിതി ഭാരവാഹികൾ ചർച്ച ചെയ്തു. പ്രസിഡന്റ് എം. കെ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. വിനായകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സഹാഭാരവാഹികളായ മജീദ് വോർക്കാടി, മുഹമ്മദലി പാത്തൂർ, സത്യൻ സി ഉപ്പള, ഹമീദ് കണിയൂർ, മഹ്മൂദ് കൈകമ്പ, ചന്ദ്രശേഖര വൈദ്യർ, സെഡ് എ മൊഗ്രാൽ, ശ്രീരാജ് വി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് തലവന്മാർ കൂടിക്കാഴ്ചയിൽ സംബന്ധിക്കുന്നതാണ്. കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കിയ ജില്ലാ കലക്ടറെ സമിതി അഭിനന്ദിച്ചു.