AICC നിലപാടിന് വിരുദ്ധമായി തരൂര്‍ പറഞ്ഞത് ശരിയായില്ല, ഹമാസിന്റേത് ചെറുത്തുനില്‍പ്പ്- നാസര്‍ ഫൈസി

കോഴിക്കോട്: പലസ്തീന്‍ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ മഹാറാലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിന്റെ വിവാദപ്രസംഗത്തില്‍ പ്രതികരണവുമായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. എ.ഐ.സി.സിയുടെ നിലപാടിനോട് വിരുദ്ധമായി ശശി തരൂര്‍ പറഞ്ഞത് ശരിയായില്ലെന്ന് നാസര്‍ ഫൈസി പ്രതികരിച്ചു. ശശി തരൂര്‍ നടത്തിയ ഹമാസിന്റെ ഭീകരപ്രവര്‍ത്തനം എന്ന വിശേഷണം ഒരിക്കലും പലസ്തീന്‍ജനതയ്ക്ക് അനുഗുണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ശശി തരൂര്‍ പറഞ്ഞത് താന്‍ എപ്പോഴും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് എന്നാണ്. പക്ഷേ ഹമാസിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ഇതുവരെ തരൂര്‍ വ്യക്തമാക്കിയിട്ടില്ല. പലസ്തിന് ഒപ്പം നില്‍ക്കുന്നവരാരും ഹമാസിന്റെ പ്രവര്‍ത്തനത്തെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കില്ല. ഹമാസ് നടത്തിയത് ചെറുത്ത് നില്‍പ്പാണ്. അതിനെ ഭീകരവാദത്തോട് ഉപമിക്കാന്‍ കഴിയില്ലെന്നും നാസര്‍ ഫൈസി വ്യക്തമാക്കി. എ.ഐ.സി.സി. പലസ്തീനൊപ്പം എന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. എ.ഐ.സി.സിയുടെ പ്രതിനിധിയായി സംഘടനയുടെ നിലപാട് പറയും എന്ന നിലയ്ക്ക് ആയിരിക്കും ശശി തരൂരിനെ ക്ഷണിച്ചിട്ടുണ്ടാവുക. അതിന് വ്യത്യസ്തമായി അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ എ.ഐ.സി.സി. അദ്ദേഹത്തെ തിരുത്തണം. ഇസ്രായേലിന് സിമ്പതി നേടാന്‍ അദ്ദേഹം ശ്രമിക്കുന്ന രീതിയിലാണ് പരമാര്‍ശം ഉണ്ടായിട്ടുള്ളത്. തിരുത്തി എന്ന് പറയുന്നത് പലസ്തീനൊപ്പം ആണ് എന്നാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയത് ഭീകരപ്രവര്‍ത്തനമാണോ എന്ന കാര്യത്തില്‍ തരൂര്‍ വ്യക്തത നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.