KSDLIVENEWS

Real news for everyone

വിമാന കമ്പനികള്‍ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

SHARE THIS ON

വിമാന കമ്ബനികള്‍ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റീസ് എ. ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ നിര്‍ദ്ദേശം. വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റൗഫ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്.വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയുമായി ബദ്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കൈയില്‍ കെട്ടിയാലോ?; ചരിത്രം സൃഷ്ടിക്കാന്‍ ലെനോവോ

നിയന്ത്രണമില്ലാതെ വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റീസ് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. നയപരമായ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകൻ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!