മനുഷ്യത്വം ഇനി എന്നുണരും; ഗസ്സയിലെ രക്തച്ചൊരിച്ചിലിനെതിരെ പ്രിയങ്ക ഗാന്ധി

ന്യുഡല്‍ഹി: ഗസ്സയില്‍ ഈസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ ഗസ്സയിലെ മരണസംഖ്യ ഉയരുന്നത് വേദനാജനകമാണ്. മനുഷ്യത്വം ഇവിടെ എപ്പോള്‍ ഉണരുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. 7000 ഫലസ്തീനികള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 7000 പേരെ കൊന്നൊടുക്കിയിട്ടും രക്തച്ചൊരിച്ചിലിന്റെയും അക്രമത്തിന്റെയും ആക്രോശം ഇനിയും അവസാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.

