KSDLIVENEWS

Real news for everyone

കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

SHARE THIS ON

കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത്(19) ആണ് മരിച്ചത്. അഞ്ചുമാസം മുന്‍പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്.

ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:suicide

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!