തളങ്കര സ്വദേശികളുടെ അപകട മരണം കാസർകോടിനെ ദു:ഖ സാന്ദ്രമാക്കി; കുട്ടിയുൾപ്പെടെയുള്ളവർ ചികിത്സയിലെന്ന് കുടുംബം; മയ്യത്ത് വേഗം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി എൻ.എ നെല്ലിക്കുന്ന്

കാസർകോട്: കർണാടക ഹുബ്ലിക്കടുത്ത് അപകടത്തിൽ മരണപ്പെട്ട തളങ്കര സ്വദേശികളുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു,
അപകട വിവരം അറിഞ്ഞു കാസർകോട് നിന്നും മംഗലാപുരത്ത് നിന്നും ഉൾപ്പെടെ നിരവധി പേരാണ് കർണാടക ഹുബ്ലിയിലേക്ക് പുറപ്പെട്ടത്, മംഗലാപുരത്ത് ആംബുലൻസും പുറപ്പെട്ടിട്ടുണ്ട് ചികിത്സയിലുള്ള വർക്ക് രക്തവും മറ്റു നൽകുന്നതിനായി നിരവധി സന്നദ്ധ സേന പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്,
തളങ്കരയിലെ മുഹമ്മദ്(65), ഭാര്യ ആയിഷ(62), എന്നിവരാണ് മരിച്ചത്.
കാറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ
4 പേർ ചികിത്സയിലാണ്,
ആർ എസ് എസ് കാരാൽ കൊല്ലപ്പെട്ട തളങ്കരയിലെ സൈനുൽ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
സൈനുൽആബിദിന്റെ മാതാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു, പിതാവ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു,ആബിദിന്റെ സഹോദരനും ഭാര്യയും മക്കളും ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്
അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ
എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
മയ്യത്ത് വേഗം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി എൻ എ നെല്ലിക്കുന്ന് എം.എൽ.എ …
അതേ സമയം പരിക്കേറ്റവരുടെ ചികിത്സാ കാര്യങ്ങളും എം.എൽ എ മരിച്ചവരുടെ വീട് സന്ദർശന വേളയിൽ ചോദിച്ചറിഞ്ഞു..വേണ്ട സഹായങ്ങൾ അദ്ദേഹം ചെയ്യുമെന്നറിയിച്ചു
നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയ അപകട മരണം അറിഞ്ഞ് തളങ്കര കുന്നിലെ വീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

