ബേഡഡുക്ക മരുതടുക്കത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്; ബേഡഡുക്ക മരുതടുക്കത്തു 8 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്തു സ്വദേശിനി സജനയുടെയും മകൾ ഹെസ്സ മറിയ ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.