KSDLIVENEWS

Real news for everyone

അവധി കഴിഞ്ഞതോടെ തിരിച്ചു പോകാൻ ടിക്കറ്റില്ല, വലഞ്ഞ് മലയാളികൾ; ട്രെയിനും ബസും ഫുൾ!

SHARE THIS ON

കോട്ടയം: ക്രിസ്മസ് അവധിക്കു ശേഷം നാട്ടിൽനിന്നു തിരിച്ചു പോകാൻ ടിക്കറ്റില്ലാതെ വലഞ്ഞു മലയാളികൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ ബസിലും ട്രെയിനിലും സീറ്റുകൾ മിക്കതും തീർന്നിരിക്കുകയാണ്. ചെന്നൈ, ബെംഗളൂരു, മൈസുരു തുടങ്ങിയ സംസ്ഥാനത്തിനു പുറത്തുപോകുന്ന മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തിനകത്തും യാത്രാ ദുരിതമാണ്.

അവധിക്കാലത്തിന് ശേഷം ചെന്നൈ, ബെംഗളുരു നഗരങ്ങളിലേക്കു പോകുന്ന മിക്ക ട്രെയിനുകളും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. തത്കാൽ ക്വാട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും നിമിഷ നേരം കൊണ്ടാണ് ഇതും തീരുന്നത്. കെഎസ്ആർടിസി, സ്വകാര്യ ദീർഘദൂര ബസുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച രാത്രിയോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് സൂചന. പുതുവത്സര ആഘോഷം നടക്കുന്നതിനാൽ അടുത്ത ആഴ്ച കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള യാത്രാ തിരക്കു വീണ്ടും വർധിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!