KSDLIVENEWS

Real news for everyone

ബൈപാസ് റെഡ് ബസുകൾ ഇനി ഹോട്ടലുകൾക്ക് മുൻപിൽ നിർത്തും ; ഒരു വിഹിതം കെഎസ്തർടിസിക്കും നൽകണം

SHARE THIS ON

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് മുന്‍പില്‍ ഇനി കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തും. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഇത്. യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളില്‍ നിന്ന് കെഎസ്‌ആര്‍ടിസിക്ക് ഒരു വിഹിതം ലഭിക്കും.

കെഎസ്‌ആര്‍ടിസി പുതുതായി ആരംഭിക്കുന്ന ‘ബൈപാസ് റൈഡ് ‘ ബസുകളാണ് ഹോട്ടലുകള്‍ക്ക് മുന്‍പിലും നിര്‍ത്തി യാത്രക്കാരുടെ വിശപ്പ് അകറ്റാന്‍ വഴി തുറക്കുന്നത്. നഗരങ്ങള്‍ക്കുള്ളിലെ തിരക്കിലൂടെ ഉണ്ടാക്കുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പൂര്‍ണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സര്‍വീസാണിത്.

തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും എറണാകുളത്തിനും പോകാനാണ് ഇപ്പോള്‍ സര്‍വീസ്.നഗരങ്ങള്‍ ഒഴിവാക്കുമ്ബോള്‍ ബസ് സ്റ്റേഷനുകളും ഒഴിവാകും. കെഎസ്‌ആര്‍ടിസിയുടെ തന്നെ ഫീഡര്‍ സര്‍വീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും. ഹോട്ടലുകളുടെ സൗകര്യങ്ങള്‍ പരിശോധിച്ചാകും തിരഞ്ഞെടുക്കുക. കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കില്‍ ആ ഹോട്ടലുകള്‍ക്കായിരിക്കും ആദ്യപരിഗണന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!