കാസർഗോഡ് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 64 പേർക്കും. 46 പേർക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26174 ആയി. ചികിത്സയിലുണ്ടായിരുന്ന 46 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5851 പേര്
വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1802 (ആര് ടി പി സി ആര്-311, ആന്റിജന്‍-1488, ട്രൂനാറ്റ്-3) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 505 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 85 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ 889 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 651 പേരും വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 272 ആയി.

