വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നു സംശയം ; വീടു കത്തി നശിച്ചു

ബംബ്രാണ : വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെത്തുടർന്നു വീടു കത്തി നശിച്ചു.ബംബ്രാണ ഹെൽത്ത് സെന്ററിനടുത്ത റഷീദിന്റെ വീടാണ് ഇന്നു പുലർച്ചെ കത്തി നശിച്ചത് . റഷീദ് ഗൾഫിലാണ് . ഭാര്യ സുബൈദയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത് . ഇവർ ഇന്നലെ മഞ്ചേശ്വരത്തുള്ള സുബൈദയുടെ മാതാവിന്റെ വീട്ടിലേക്കു പോയിരുന്നു . ഇന്നു രാവിലെ വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികൾ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോളാണ് തീപിടിത്തം അറിവായത് . വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് തീകെടുത്തി . സുബൈദ തിരിച്ചെത്തിയാലേ നാശനഷ്ടം കണക്കാക്കാനാവൂ എന്ന് ഫയർഫോഴ്സ് അറിയിച്ചു .

