” ടീച്ചർ വരണം ‘ ; ആരോഗ്യ മന്ത്രിക്കായി മൂന്നു മണ്ഡലങ്ങളിൽ ആവശ്യം ; ശക്തികേന്ദ്രത്തിൽ മത്സരിപ്പിക്കാൻ സിപിഎം

കണ്ണൂര്‍: നിയയമസഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മത്സരിക്കാന്‍ മൂന്നു മണ്ഡലങ്ങള്‍ പഗിഗണിച്ച് സിപിഎം. കല്ല്യാശ്ലേരി, തളിപ്പറമ്ബ,മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കെ കെ ശൈലജ വണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
മട്ടന്നൂരില്‍ മന്ത്രി ഇ പി ജയരാന് മത്സരിച്ചില്ലെങ്കില്‍ കെ കെ ശൈലജയ്ക്ക് പ്രാഥമിക പരിഗണ നല്‍കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാല്‍ ഇ പി ഒരുതവണ കൂടി മത്സര രംഗത്തുണ്ടായേക്കും എന്നാണ് സൂചന.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരിയും തളിപ്പറമ്ബും ശൈലജയ്ക്ക് വേണ്ടി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ശൈലജ നിലവില്‍ പ്രതിനിധീകരിക്കുന്ന കൂത്തുപറമ്ബ മണ്ഡലം ജനതാദളിന് നല്‍കിയേക്കും.

