KSDLIVENEWS

Real news for everyone

കാസർകോട് പഴയ ബസ്റ്റാൻഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

SHARE THIS ON

കാസർകോട്: തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ – ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്.

കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!