വാക്‌സിന്‍ ചലഞ്ച്; കാസര്‍കോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഒരു മാസത്തെ ഓണറേറിയവും വാക്‌സിന്‍ ചലഞ്ചില്‍ നല്‍കും
കാസര്‍കോട് ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും.50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും മുന്‍സിപാലിറ്റികളും വകയിരുത്തും.ഇതില്‍ ജില്ലാ ആസൂത്രണ സമിതി അന്തിമ തീരുമാനം അറിയിക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
മെയ് ഒന്നു മുതല്‍ കിടപ്പു രോഗികള്‍ക്ക് വീട്ടിലെത്തി കോ വിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും തുടര്‍ന്ന് അംഗ പരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും

