KSDLIVENEWS

Real news for everyone

കോവിഷീല്‍ഡിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും

SHARE THIS ON

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല. സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽ വ്യക്തമാക്കി. ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഭാരത് ബയോടെക്-ഐസിഎംആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിൻ സംസ്ഥാനങ്ങൾക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!