KSDLIVENEWS

Real news for everyone

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; പ്രതി കൊല്ലം നൂറനാട് സ്വദേശി

SHARE THIS ON

കൊച്ചി: പുനലൂർ പാസഞ്ചറിലെ യാത്രക്കാരിയായ യുവതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലം നൂറനാട് സ്വദേശിയായ ഇയാൾ നേരത്തെയും പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ഗുരുവായൂരിൽനിന്നുള്ള പുനലൂർ പാസഞ്ചർ ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതോടെയാണ് ആക്രമണം ഉണ്ടായത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമി യുവതിയുടെ മാലയും വളയും കവർന്നെടുക്കുകയായിരുന്നു. ഭയന്ന് ട്രെയിനിൽ നിന്ന് ചാടിയപ്പോൾ പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!