കേന്ദ്രത്തിന്റെ വാക്സീന്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് ഇടത് മുന്നണി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്സീന്‍ നയത്തിനെതിരെ ഇടത്മുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീട്ടുമുറ്റങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. എ കെ ജി സെന്ററിന് മുന്നില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും കെ എന്‍ ബാലഗോപാലും പങ്കെടുത്തു. കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു.

