കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി റമദാൻ റിലീഫ് നടത്തി

ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിലെ നിർദ്ധനരായ 150 -ൽ പരം കുടുംബങ്ങൾക്ക് റമദാൻ റിലീഫ് വിതരണം ചെയ്തു. റിലീഫ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.ബി സലാം (സെല്ലു) വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അമീർ കാസിക്ക് നൽകി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹ്റാജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കാസി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജിസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ആലംപാടി സ്വാഗതവും ഹമീദ് സുബ്യൻതൊട്ടി നന്ദിയും പറഞ്ഞു. കെഎംസിസി ജിസിസി ചെയർമാൻ ഖാസി മുഹമ്മദ്, വൈസ് ചെയർമാൻമാരായ ബക്കർ മിഹ്റാജ്, മുഹമ്മദ് കുഞ്ഞി അബുദാബി, റിലീഫ് ചെയർമാൻ കാദർ അസീസിയ്യ,അബ്ദുല്ല ഇസ്മായിൽ, ബാവ ആലംപാടി, ഗോവ അബ്ദുല്ല ഹാജി, എ. മമ്മിഞ്ഞി,റിയാസ് ടി.എ, നാസർ തായിഫ്, അസീസ് എസ്.ടി, ഹാജി കാദർ,ഹാരിസ് സി.എം,മുനീർ മിഹ്റാജ്,സിദ്ദീഖ് ചൂരി, എസ്. അബ്ദുൽ കാദർ, ഷെരീഫ് ആലംപാടി,മുഹമ്മദ് പൊയ്യയിൽ യൂത്ത് ലീഗ് ഭാരവായികളായ മുർഷിദ് മുഹമ്മദ് , മുബാരിസ് , മാഹിൻ ആലംപാടി തുടങ്ങിയവർ സംബന്ധിച്ചു.

